അവധിക്കാലമായി.
സുപ്പുവിനും കൂട്ടുകാര്‍ക്കും വലിയ സന്തോഷമായി.
അവര്‍ ക്രിക്കറ്റ് കളിക്കാനായി പുറത്തേക്കിറങ്ങി.ഏറെ ദൂരം നടന്ന് അവര്‍ ഒരു പാടത്തെത്തി.
നല്ല പച്ചപിടിച്ച നെല്‍ ചെടികളായിരുന്നു ആ പാടത്ത് .സുപ്പുവിന്റെകൂട്ടുകാര് അത് ഒരു വലിയ മൈതാനമാണെന്നും അവിടെ നിറയെ പച്ചപിടിച്ച പുല്ലുകളാണെന്നും കരുതി.
അവര്‍ സുപ്പുവിനോട് പറഞ്ഞു, "സുപ്പൂ നമുക്കു ഈ വലിയ മൈതാനത്തു ക്രിക്കട്റ്റുകളി തുടങ്ങാം".
സുപ്പു അവരോട് പറഞ്ഞു. "അരുതു കൂട്ടുകാരെ ഇതു ഒരു പാടമാണ്,ഇവിടെ കളിച്ചാല്‍ കൃഷിക്കാര്‍ നിങ്ങളെ ചീത്തപറയും."
അവര്‍ സുപ്പുവിനെ പരിഹസിച്ചുകൊണ്ടുപറഞ്ഞു, "ഓ ഒരു ബുധ്ധിമാന് , മൈതാനം പാടമാണെന്നുപറയുന്നു, നിന്നെ ഈകളിക്കു വേണ്ട.നീ വേഗം പൊ ഞങ്ങള്‍ക്കു കളി തുടങ്ങണം". സുപ്പു വിഷമിച്ചുകൊന്ണ്ട് വീട്ടിലേക്കുപോയി. അവര്‍ കളിക്കാന്‍ പാടത്തേക്കിരങ്ങി. അപ്പോള്‍ അവരുടെ കാലുകള്‍ ചെളിയിലേക്കു പൂണ്ടൂപൊയി.ആ സമയത്ത് അങ്ങോട്ട് വന്ന കൃഷിക്കാരന് സുപ്പുവിന്റെകൂട്ടുകാരോട് ദേഷ്യപ്പെടുകയും അവരെ തല്ലി ഓടിക്കുകയും ചെയ്തു.അപ്പോഴാണ് അവര്‍ക്ക് ഇതു പാടമാണ് എന്നു മനസിലായത്.അവര്‍ സുപ്പുവിനെ കണ്ടൂ കളിയാക്കിയതിനു മാപ്പു പറഞ്ഞു.
"സാരമില്ല കൂട്ടുകാരെ ഇനി എന്തു കര്യം ചെയ്യുന്നതിനു മുന്‍പു ഒന്നു ആലോചിക്കുക".
പിന്നീട് അവര്‍ എല്ലാവരുംകൂടി വേറെ കളിസ്ഥലം കണ്ടുപിടിക്കാന്‍ നടന്നു
Subscribe to:
Post Comments (Atom)
8 comments:
പുതിയ കഥ
മേഘാ...
നല്ല കഥയാണിത് കേട്ടൊ. ഇതു പോലെ കൂടുതല്‍ എഴുതൂ.
-സുല്ലങ്കിള്‍
"സാരമില്ല കൂട്ടുകാരെ ഇനി എന്തു കര്യം ചെയ്യുന്നതിനു മുന്‍പു ഒന്നു ആലോചിക്കുക".
ഇത്രയും മതി കേട്ടൊ.നല്ല കുട്ടിയാകാം.
വലരെ നന്നായിരിക്കുന്നു കെട്ടോ.. ഇനിയും എഴുതുക. ഒരുപാട് എഴുതുക. മേഘ.. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വഴികാട്ടിയാവട്ടേ..
നന്നായിരിക്കുന്നു.മേഘ.ഒരു പാടു വായിക്കുകയും എഴുതുകയും ചെയ്യുക.
മോളൂ നല്ല കഥ. ഇനിയും തുടരൂ..എല്ലാ ആശംസകളും
മേഘാ നന്നായിടുണ്ട്...
എല്ലാ രചനകളിലും ഒരു നല്ല സന്ദേശം ഉണ്ടാവുക എന്നത് നല്ല കാര്യം തന്നെ.. കൂടുതല്‍ എഴുതാനും വളരാനും ആശംസകള്‍
Post a Comment