Saturday, August 16, 2008

പുല്‍പ്പാടം

അവധിക്കാലമായി.
സുപ്പുവിനും കൂട്ടുകാര്ക്കും വലിയ സന്തോഷമായി.
അവര് ക്രിക്കറ്റ് കളിക്കാനായി പുറത്തേക്കിറങ്ങി.ഏറെ ദൂരം നടന്ന് അവര് ഒരു പാടത്തെത്തി.
നല്ല പച്ചപിടിച്ച നെല്‍ ചെടികളായിരുന്നു ആ പാടത്ത് .സുപ്പുവിന്റെകൂട്ടുകാര് അത് ഒരു വലിയ മൈതാനമാണെന്നും അവിടെ നിറയെ പച്ചപിടിച്ച പുല്ലുകളാണെന്നും കരുതി.
അവര് സുപ്പുവിനോട് പറഞ്ഞു, "സുപ്പൂ നമുക്കു ഈ വലിയ മൈതാനത്തു ക്രിക്കട്റ്റുകളി തുടങ്ങാം".
സുപ്പു അവരോട് പറഞ്ഞു. "അരുതു കൂട്ടുകാരെ ഇതു ഒരു പാടമാണ്,ഇവിടെ കളിച്ചാല് കൃഷിക്കാര് നിങ്ങളെ ചീത്തപറയും."
അവര്‍ സുപ്പുവിനെ പരിഹസിച്ചുകൊണ്ടുപറഞ്ഞു, "ഓ ഒരു ബുധ്ധിമാന്‍ , മൈതാനം പാടമാണെന്നുപറയുന്നു, നിന്നെ ഈകളിക്കു വേണ്ട.നീ വേഗം പൊ ഞങ്ങള്ക്കു കളി തുടങ്ങണം". സുപ്പു വിഷമിച്ചുകൊന്ണ്ട് വീട്ടിലേക്കുപോയി. അവര്‍ കളിക്കാന്‍ പാടത്തേക്കിരങ്ങി. അപ്പോള്‍ അവരുടെ കാലുകള്‍ ചെളിയിലേക്കു പൂണ്ടൂപൊയി.ആ സമയത്ത് അങ്ങോട്ട് വന്ന കൃഷിക്കാരന്‍ സുപ്പുവിന്റെകൂട്ടുകാരോട് ദേഷ്യപ്പെടുകയും അവരെ തല്ലി ഓടിക്കുകയും ചെയ്തു.അപ്പോഴാണ്‍ അവര്‍ക്ക് ഇതു പാടമാണ്‍ എന്നു മനസിലായത്.അവര്‍ സുപ്പുവിനെ കണ്ടൂ കളിയാക്കിയതിനു മാപ്പു പറഞ്ഞു.
"സാരമില്ല കൂട്ടുകാരെ ഇനി എന്തു കര്യം ചെയ്യുന്നതിനു മുന്‍പു ഒന്നു ആലോചിക്കുക".
പിന്നീട് അവര്‍ എല്ലാവരുംകൂടി വേറെ കളിസ്ഥലം കണ്ടുപിടിക്കാന്‍ നടന്നു

Sunday, August 10, 2008

പൂന്തോട്ടം

മുന്‍പിട്ട കവിത
പൂന്തോട്ടം .
പേരു ക്ലിക്ക് ചെയ്‌താല്‍ വായിക്കാം .ഇതു അഗ്രികള്‍ പിടിക്കുന്നില്ലല്ലോ

Wednesday, August 6, 2008

പൂന്തോട്ടം

വീടേ വീടേ
എന്റെ വീടേ
എത്ര മനോഹരമാണു നീ
കാറ്റേ കാറ്റേ
നല്ല കാറ്റേ
എത്ര കുളിര്‍മയാണു നിനക്ക്
ചിത്രശലഭങള്‍ പറക്കുന്നു
വര്‍ണ്ണച്ചീറകുകള്‍ക്കെത്ര ഭംഗി
വീടെ വീടെ
എന്റെ വീടെ
വീട്ടിലുണ്ടു പൂന്തോട്ടം
നല്ലഭംഗിയുള്ള പൂന്തോട്ടം
വീടിന്റെ മുന്നിലെ പൂന്തോട്ടം
നല്ല പൂക്കള്‍ വിരിഞ്ഞപൂന്തോട്ടം
അതിലെന്തെല്ലാം ഉണ്ടെന്നറിയാമോ?
ഭംഗിയുള്ള ചെടികള്‍
ഭംഗിയുള്ള മരങള്‍
ചേലുള്ളുടുപ്പിട്ട ചിത്രശലഭങ്ങള്‍
ഇളംകാറ്റു വീശുന്നു
എന്റെ പൂന്തോട്ടം
നല്ല ഭംഗിയുള്ളപൂന്തോട്ടം