Sunday, August 3, 2008

സുപ്രഭാതം

നീ ഉണരൂ
ഉണരൂ ഉണരൂ
പ്രഭാതമായി ...
സുപ്രഭാതമായി .....
കിളികള്‍ ചിലക്കുന്നു
കുയില്‍ പാട്ടുപാടുന്നു
നീ ഉണരുന്നില്ലേ
അവരോടൊപ്പം പാടുന്നില്ലേ
ആട്ടം ആടുന്നില്ലേ
വിദ്യാലയത്തിലേക്ക് പോകേണ്ടെ
നല്ല പാഠങ്ങള്‍ പഠിക്കെണ്ടെ
നീ ഉണരൂ ...
ഉണരൂ ഉണരൂ ...
പ്രഭാതമായി , സുപ്രഭാതമായി

37 comments:

മേഘാ റോസ് said...

ഞാന്‍ മേഘാറോസ്, ഇതു എന്റെ കവിതയാ, കളിയാക്കല്ലെ.

അനില്‍@ബ്ലോഗ് // anil said...

മേഘയുടെ ലോകം!!

ശ്രീ said...

കൊള്ളാം മോളൂട്ടീ. ഇനിയും എഴുതൂ.

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം മോളേ !! നന്നായിട്ടുണ്ട്..ഇനിയും ഇനിയും എഴുതൂ..നല്ലൊരു കവയിത്രി ആവട്ടേ എന്നു ഈ ആന്റി ആശംസിക്കുന്നു

Unknown said...

കൊള്ളാം മേഖക്കുട്ടി. നല്ല കവിത. ഇനിയും ഒരുപാടു എഴുതണം.

കുഞ്ഞന്‍ said...

മേഘ മോളെ..

ബൂലോകത്തേക്കു സ്വാഗതം മോളൂട്ടി.

നന്നായിട്ടുണ്ട് കുഞ്ഞിക്കവിത.. മിടുക്കി..ഈ കുഞ്ഞനമ്മാവന്റെ അഭിനന്ദനങ്ങള്‍..!
ഇനിയും നിറച്ചും എഴുതൂ..പിന്നെ ആ ചിത്രങ്ങളൊക്കെ എത്രെയും പെട്ടെന്ന് പോസ്റ്റ് ചെയ്യൂ..

Sands | കരിങ്കല്ല് said...

കൊള്ളാല്ലോ വീഡിയോണ്‍ ....

മിർച്ചി said...

മേഘകുട്ടി,
നല്ല കവിത. ഇനിയും ഒരുപാട് എഴുതൂ മോളേ..

തണല്‍ said...

വാവാച്ചീ,
നന്നായിട്ടുണ്ട്...തുടരുക:)

കഥാകാരന്‍ said...

കൊള്ളാം മോളൂ.....

smitha adharsh said...

മിടുക്കി കുട്ടിയായിട്ടു ഇനിയും..ഇനിയും..ഒരുപാടെഴുതൂ...
തുടക്കം തന്നെ നല്ല കുഞ്ഞികവിത എഴുതിയ മുടുക്കി കുട്ടിക്ക് ബൂലോകത്തേക്ക് സ്വാഗതം..
ഇനി ടൈപ്പിങ് ഒക്കെ തനിയെ പഠിക്കണം കേട്ടോ..ഞാന്‍ വരെ തനിയെ ടൈപ്പ് ചെയ്യുന്നു..പിന്നെയാണോ,മേഘ കുട്ടി...

നന്ദു said...

മോളേ, കുഞ്ഞു പ്രായത്തിൽ എഴുതുന്നതൊക്കെ നല്ലതാ പക്ഷെ ഓരൊ വാക്കും സൂക്ഷിച്ചെഴുതണം. ബൂലോകം അത്ര പാവം ഒന്നും അല്ല. മോളെഴുതുന്ന ഓരോ അക്ഷരവും ഗൂഗീളീൽ ഇട്ട് അലക്കി വെളുപ്പിക്കാൻ ആളൂണ്ട്. ഇവിടെ “കൊള്ളാം മോളെ നന്നായിരിക്കുന്നു, ഉഗ്രൻ, ഈ പ്രായത്തിൽ ഇത് തോന്നിയല്ലോ തുടർന്നെഴുതൂ “ എന്നൊക്കെ ആശംസിക്കുന്നവർ തന്നെ ഇതൊക്കെ അലക്കി വെളുപ്പിച്ച് ഒടുവിൽ
വളർത്തിയ മരത്തിനൊരു കോടാലിയുമായി അവർ തന്നെ വരും മോളെ. മോളുടെ
“വിദ്യാലയത്തിലേക്ക് പോകേണ്ടെ
നല്ല പാഠങ്ങള്‍ പഠിക്കെണ്ടെ “
ഈ വരികൾ കണ്ടിട്ട് കശ്മലൻ മാർ പറയാതിരുന്നാൽ മതി ഇത് പണ്ട് പഠിച്ച നഴ്സറീ പാട്ടിന്റെ മറ്റൊരു രൂപം ആണെന്ന്?.
[“കുഞ്ഞെ കുഞ്ഞെ ഉണരൂ നീ
കുഞ്ഞിക്കണ്ണ് തുറക്കൂ നീ”
എന്നു തുടങ്ങുന്ന നഴ്സറിപ്പാട്ടിന്റെ അവസാന വരികൾ “നെഴ്സറി സ്കൂളില്‍ പോകേണ്ടേ
നെഴ്സറിഗാനം പാടേണ്ടേ“ ]
അതുപോലെ ഉണരൂ ഉണരൂ പ്രഭാതമായ് എന്ന വരി ഏതോ ചലച്ചിത്രഗാനത്തിലും ഉണ്ടെന്നു തോന്നുന്നു.
.
അതുകൊണ്ട് ഈ പ്രശംസകൾ ഒന്നും മോളു കാര്യമാക്കണ്ടാട്ടോ. എഴുതാൻ തോന്നുമ്പോൾ ഒരു ഡയറിയിലോ ബുക്കിലോ ഒക്കെ ആക്കി വയ്ക്കൂ.. കുറെ ക്കൂടെ വലുതായി ഇവരൊക്കെ ആക്രമിക്കുമ്പോൾ അതിനൊക്കെ മറുപടി സ്വയം പറയാറാവുമ്പോൾ ബ്ലോഗൂ....

അങ്കിൾ വിഷമിപ്പിക്കാൻ പറഞ്ഞതല്ല മോളേ. രണ്ടു വർഷത്തെ അങ്കിളിന്റെ ബ്ലോഗ് ജീവിതം അങ്ങിനെ പറയിപ്പിച്ചതാ കേട്ടോ...!.
എന്തായാലും ഈ വരികൾ കുറിച്ചതിന് അങ്കിളിന്റെ വക ആത്മാർത്ഥതയുള്ള അഭിനന്ദനം..

ടോട്ടോചാന്‍ said...

അഭിനന്ദനങ്ങള്‍ മേഘക്കുട്ടീ..
ഇനിയും എഴുതൂ.. കവിതകളായും കഥകളായും ചിത്രങ്ങളായും മേഘയുടെ സ്വപ്നങ്ങള്‍ പോരട്ടെ..
ഈ പുതിയ ലോകത്തേക്ക്....

Manoj മനോജ് said...

മേഘൂട്ടി,
ഇനിയും എഴുതുക...
ചിത്രങ്ങള്‍ കാണുവാന്‍ കാത്തിരിക്കുന്നു.....

ഭൂമിപുത്രി said...

കൊച്ചു കവയത്രിയ്ക്ക് അഭിനന്ദനങ്ങള്‍!
ധാരാളം കുട്ടിക്കവിതകള്‍ വായിയ്ക്കു.
ഇനിയും നന്നായി എഴുതാനാകുംട്ടൊ

siva // ശിവ said...

മേഘാ റോസ്,

കാന്താരിച്ചേച്ചിയുടെ ബ്ലോഗില്‍ നിന്നാണ് ഞാന്‍ ഇവിടെ എത്തുന്നത്....

ഈ വരികളിലെ ചിന്തകള്‍ നന്നായി...

ഇനിയും എഴുതൂ ഒരുപാട്....

Unknown said...
This comment has been removed by the author.
ആഗ്നേയ said...

നന്നായീ മോളെ..ഇനീം എഴുതൂ..

Ranjith chemmad / ചെമ്മാടൻ said...

മേഘമോളേ...
വളരെ നന്നായിരിക്കുന്നു
തോന്നുന്നതെല്ലാം എഴുതൂ, കവിതയോ കഥയോ, കുറിപ്പോ
കുത്തിവരയോ എന്തുമായിക്കൊള്ളട്ടെ
ധൈര്യമായ് പോസ്റ്റൂ
സറ്വ്വ ഐശ്വര്യങ്ങളും നേരുന്നു.

പാമരന്‍ said...

മേഘക്കുട്ടീ, നന്നായിരിക്കുന്നു! ഒത്തിരി വായിച്ച്‌ ഇനിയുമിനിയും നന്നായി എഴുതാന്‍ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു...

റോഷ്|RosH said...

മേഘ മോള് കൊള്ളാലോ..

yousufpa said...

മോള് നന്നായി എഴുതി.ഇനിയും ഇനിയും എഴുതണം.പക്ഷെ,മലയാള ഭാഷ എഴുതാനും പഠിക്കണം.ഇതൊന്നും വല്യ പണിയല്ലന്നേയ്.

മേഘാ റോസ് said...

മേഘയുടെ “അങ്കിള്‍” പറയട്ടെ.
എല്ലാ സന്ദശകര്‍ക്കും നന്ദി.
നന്ദി ശ്രീ,നന്ദു,
ഇതു ഞാന്‍ അവസാനം കമന്റായി ഇടാം എന്നു കരുതിയതാണു.മേഘ എഴുതിക്കാണിച്ചപ്പോള്‍ ബ്ലൊഗ്ഗില്‍ ഇടാം എന്നു ഞാനാണു പറഞ്ഞതു. കുട്ടിയല്ലെ ബൂലോകര്‍ നല്‍കുന്ന പ്രൊത്സാഹനത്തില്‍ അവള്‍ ഒരു പക്ഷെ നല്ല കവിതകള്‍ എഴുതിയെന്നു വരും.അതോടൊപ്പം തന്നെ എഴുതുന്ന വരികളില്‍ മറ്റെവിടെനിന്നെങ്കിലും കടം കൊണ്ടോ, പകര്‍ത്തിയോ എന്നൊക്കെ ബൂലോകര്‍ ചൂണ്ടിക്കാണിച്ചു തെറ്റുകള്‍ തിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അവള്‍ എഴുതുന്നതിനെ അക്ഷരത്തെറ്റുമാത്രമേ ഞാന്‍ തിരുത്തുകയുള്ളൂ (അതേ പിടിയുള്ളൂ കേട്ടൊ).
എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി,
പരിചയപ്പെടുത്തിയ കാന്താരിക്കുട്ടിക്കു ഒരായിരം നന്ദി.

Unknown said...

മേഘകുട്ടി......
നന്നായിട്ടുണ്ട്.
ഇനിയും എഴുതൂ..
വരക്കൂ...
അവ ഞങ്ങള്‍ക്കായി പോസ്റ്റൂ..
അഭിനന്ദനങ്ങള്‍.

പ്രയാസി said...

മേഘക്കുട്ടീ..
ബൂലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോഗിണിക്കു (ആണൊ അറിയില്ല )പ്രയാസിമാമന്റെ വക ഹാപ്പി വെല്‍ക്കം..:)
നന്നായി വരും..
ഹൊ ഒരു സമപ്രായക്കാരിയെ കിട്ടിയല്ലൊ..! ഇനി ഞങ്ങ അടിച്ചു പൊളിക്കും..:)

നിരൂപകന്‍ said...

കമ്പ്യൂട്ടറെന്ത്, കീബോർഡെന്ത് എന്ന് പോലുമറിയാത്ത് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും സ്വന്തം പേരിൽ ബ്ലോഗ്..!!

നാണമില്ലേ ബൂലോകരേ നിങ്ങൾക്ക്.?

മോളുടെയും മോന്റെയും ഫോട്ടോകളും, അവൻ/ അവൾ അപ്പിയിടുന്നതിന്റെയും മൂത്രമൊഴിയ്ക്കുന്നതിന്റേയും മറ്റും മറ്റും കാഴ്ചകളും വിവരങ്ങളും ബ്ലോഗീൽ കാണിച്ച് കയ്യടി വാങ്ങാൻ..??!!

ചിലർ സ്വന്തം ദാമ്പത്യ സ്വ്വകാര്യതകളിലേയ്ക്ക് കൂടി പോകുന്നു, ഇത്തരം കയ്യടി വാങ്ങാൻ.

ഇത്തരം തരം താണവർ, സ്വന്തം കിടപ്പറ രംഗങ്ങൾ കൂടി ബൂലോകത്ത് സമർപ്പിച്ച് കയ്യടി വാങ്ങാൻ വരുന്ന കാലം വിദൂരമല്ല.

മൃദുല്‍രാജ് said...

നിരൂപകന്‍, എന്ന ദുഷ്ടാ.. ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ തറയായി വിമര്ശിക്കുന്നതല്ല നിരൂപണം.. ഹ ഹ ഹ...

ബ്ലോഗ് എന്നത് ആര്‍ക്കും എന്തും, മറ്റുള്ളവരെ അവഹേളികുന്നതല്ലാതെ എഴുതാനുള്ള സ്ഥലമാണെന്നറിയാത്ത പൊട്ടനാണ് നിരൂപകന്‍ എന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നതെന്തിനാ..

അനില്‍@ബ്ലോഗ് // anil said...

നിരൂപകാ,
“കമ്പ്യൂട്ടറെന്ത്, കീബോർഡെന്ത് എന്ന് പോലുമറിയാത്ത് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും സ്വന്തം പേരിൽ ബ്ലോഗ്..!!“

നല്ല കണ്ടുപിടുത്തം !!
ഈ ബ്ലോഗ്ഗ് ആരാണു , എന്താണ് എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടു, സ്കൂള്‍ അടക്കം.
പിന്നെ കുഞ്ഞുങ്ങള്‍ക്കു കമ്പ്യൂട്ടറെന്തെന്നറിയില്ലെന്നതു സ്വന്തം അനുഭവമായിരിക്കും.

നിരൂപകന്‍ said...

അയ്യോ മാഷമ്മാരേ.. ബേജാറാവല്ലെ. പ്രൊഫൈൽ കണ്ട് തന്നെയാ കമന്റടിച്ചത്..

വയസ്സ് : 14

നാലാം ക്ലാസ്സിൽ പഠിയ്ക്കുന്നു.. !! അപ്പോ പിന്നെ കവിത്യല്ല ,വേറെ പലത്hഉം എഴുതും..

പിന്നെ, ഞാൻ ദുഷ്ടൻ തന്നെയാ.. അല്ലെങ്കിലും സത്യം പറയൂന്നത് ആർക്കും ഇഷ്ടമല്ലല്ലോ?!!

പിന്നെ, ആ 14 വയസ്സ് കാരി ഒരങ്കിളിനെ കുറിച്ച് പറയുന്നുണ്ട്. ആരാ ആ മഹാനുഭാവൻ..? ഒന്നറിഞ്ഞാൽ കൊള്ളാം

നിരൂപകന്‍ said...

ദേ, മേഘയുടെ ഒരു മറുവടിയുമുണ്ടല്ലോ? മേഘയ്ക്ക് വേണ്ടി എഴുതുന്നത് സാക്ഷാൽ അങ്കിൾ. അങ്കിലേ , നാണമില്ലേ നിങ്ങൾക്ക്, ഒരു കൊച്ചു കുട്ടിയുടെ പേരിൽ കയ്യടി വാങ്ങാൻ..!!?

ഇനി, മ്രിദുലോ, അനിലോ ശ്രീ നന്ദുവോ.. ആരാ ഈ അങ്കിൾ..

(പതിനാലു വയസ്സുള്ള കുട്ടിയെ നാലാം ക്ലാസ്സിൽ തന്നെ ഇരുത്തണം കേട്ടോ.പ്രമോഷൻ പാടില്ല.)

മേഘാ റോസ് said...

മേഘക്കുവേണ്ടി“അങ്കിള്‍”,
പ്രിയ നിരൂപകാ,
ഇതിത്രക്കു ഗുലുമാലാകുമെങ്കില്‍ ഈ പരിപാടിക്കു നില്‍ക്കുകയില്ലായിരുന്നു.പോകട്ടെ, പറ്റിപ്പൊയി.
പിന്നെ 14 വയാസ്സ്.താങ്കളുടെ അറിവിലേക്കായി പറയട്ടെ മിനിമം 13 വയസ്സ് ആയെങ്കില്‍ മാത്രമേ ബ്ലൊഗ്ഗെര്‍ പ്രൊഫൈല്‍ അനുവദിക്കൂ, അതിനാ‍ല്‍ വയസ്സു കൂട്ടി 14 ആക്കിയതാണ്.
ഇതു ബ്ലൊഗ്ഗിന്റെ കാലമാണു,അത് അവള്‍ക്കുവേണ്ടി ഉപയോഗിക്കുകതന്നെ ചെയ്യും.ദയവായി പിന്തിരിപ്പിക്കാതിരിക്കുക, അല്പം ക്ഷമിക്കൂ, നോക്കാം എന്താവുമെന്നു.

ബഷീർ said...

നന്നായി എഴുതി തെളിയാന്‍ കഴിയട്ടെ. എന്നാശംസിക്കുന്നു.

വിമര്‍ശനം നല്ലതാണു.. പക്ഷെ അത്‌ തറയില്‍ നിന്നും താഴെയാവരുതെന്ന് മാത്രം : )

രസികന്‍ said...

നന്നായിരുന്നു മോളൂ .. ഇനിയും എഴുതുക .. ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു

ഹരിശ്രീ said...

മേഘമോളേ,

ഇനിയൂം ഇനിയും എഴുതൂ...

ആശംസകള്‍

ഉപാസന || Upasana said...

Malayude manikyam..!!!
:-)
Upasana

കാപ്പിലാന്‍ said...

ഇനിയും എഴുതുക എല്ലാ ആശസകളും

അങ്കിള്‍സ് ആന്‍ഡ് ആന്റിസ് അങ്ങനെ പലതും പറയും മോള്‍ എഴുതുക

പാര്‍ത്ഥന്‍ said...

കമന്റുകള്‍ കണ്ട്‌ പേടിക്കാതെയും, ചമ്മാതെയും ഇനിയും തുടരുക. നല്ല പാഠം പഠിക്കാന്‍ സ്കൂളില്‍ പോകണം എന്നൊന്നുമില്ല. ഈ ബ്ലോഗില്‍ തന്നെ അതിന്‌ അവസരമുണ്ട്‌. ഇപ്പറഞ്ഞത്‌ നിരൂപകന്മാരെ ഉദ്ദേശിച്ചാണ്‌ട്ടാ.